ഒടുവിൽ റോബർട്ട് ലെവൻഡോവ്സ്കി ലോകകപ്പിൽ ഒരു ഗോൾ നേടി!

Wasim Akram

ലോകകപ്പിൽ ഗോൾ നേടാൻ സാധിച്ചില്ല എന്ന സങ്കടം തന്റെ അഞ്ചാം ലോകകപ്പ് മത്സരത്തിൽ മാറ്റി റോബർട്ട് ലെവൻഡോവ്സ്കി. പോളണ്ട് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആയിട്ടും യൂറോപ്പിൽ രാജ്യാന്തര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരം ആയിട്ടും ലോകകപ്പിൽ മാത്രം അക്കൗണ്ട് തുറക്കാൻ താരത്തിന് ആയിരുന്നില്ല. 2018 ലോകകപ്പിൽ 3 മത്സരത്തിൽ എല്ലാ മിനിറ്റും കളിച്ചിട്ടും ഗോൾ കണ്ടത്താൻ ആവാത്ത താരം ഈ ലോകകപ്പിൽ ആദ്യ മത്സരത്തിൽ മെക്സിക്കോക്ക് എതിരെ പെനാൽട്ടി പാഴാക്കിയിരുന്നു.

ഇന്ന് സൗദി അറേബ്യക്ക് എതിരെ വിയർത്ത പോളണ്ടിനെ ആദ്യ ഗോളിന് അവസരം ഉണ്ടാക്കിയ ലെവൻഡോവ്സ്കി സൗദി താരത്തിന്റെ പിഴവ് മുതലെടുത്ത് രണ്ടാം ഗോൾ നേടി ജയം ഉറപ്പിക്കുക ആയിരുന്നു. ഗോൾ നേടിയ ശേഷം ആനന്ദക്കണ്ണീർ വാർത്ത താരത്തിന്റെ മുഖത്ത് ഗോൾ നേടിയ ആശ്വാസം കാണാൻ ഉണ്ടായിരുന്നു. പോളണ്ടിനു ആയി 136 മത്തെ മത്സരത്തിൽ ലെവൻഡോവ്സ്കി നേടുന്ന 77 മത്തെ ഗോൾ ആയിരുന്നു ഇത്. പോളണ്ടിനു ആയി മൂന്നു യൂറോ കപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരവും ലെവൻഡോവ്സ്കി ആയിരുന്നു.