തങ്ങൾക്ക് പ്രായമായി, ബെൽജിയം ലോകകപ്പ് നേടാൻ ഒരു സാധ്യതയും ഇല്ല – കെവിൻ ഡിബ്രൂയ്നെ

Kevindebruyne

ലോകകപ്പ് നേടാൻ ബെൽജിയം ടീമിന് ഒരു സാധ്യതയും ഇല്ലെന്നു സൂപ്പർ താരം കെവിൻ ഡിബ്രൂയ്നെ. സുവർണ തലമുറയും ആയി അവസാന ലോകകപ്പിന് എത്തിയ തങ്ങൾക്ക് ലോകകപ്പ് നേടാൻ ഒരു സാധ്യതയും ഇല്ലെന്നു തുറന്നു പറയുക ആയിരുന്നു മാഞ്ചസ്റ്റർ സിറ്റി താരം. തങ്ങൾക്ക് പ്രായമായി കിരീടം നേടാൻ തങ്ങൾക്ക് ആവില്ല എന്നാണ് താരം പറഞ്ഞത്.

ലോകകപ്പിൽ ആദ്യ മത്സരത്തിൽ കാനഡയുടെ യുവതലമുറയെ നേരിട്ട ബെൽജിയം കഷ്ടിച്ചു ആണ് ജയവും ആയി രക്ഷപ്പെട്ടത്. ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ആറാമത്തെ ടീം ആണ് ബെൽജിയം. കാനഡക്ക് എതിരെ കളിച്ച ഡിബ്രൂയ്നെ അടക്കമുള്ള 6 താരങ്ങളും 30 വയസ്സിൽ കൂടുതൽ ഉള്ളവർ ആയിരുന്നു. ഇനി ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്ക, ക്രൊയേഷ്യ ടീമുകളെ ആണ് നേരിടേണ്ടത്.