U-20 ലോകകപ്പ്, പോളണ്ടിനെ തോൽപ്പിച്ച് ഇറ്റലി ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 20 ലോകകപ്പിൽ നിന്ന് ആതിഥേയരായ പോളണ്ട് പുറത്തായി. ഇന്ന് നടന്ന ആദ്യ പ്രീക്വാർട്ടർ മത്സരത്തിൽ അസൂറിപ്പട ആണ് പോളണ്ടിന് ടൂർണമെന്റിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തത്. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ വിജയം. അതും ഒരു പെനാൾട്ടി ആയിരുന്നു. കളിയുടെ 38ആം മിനുട്ടിൽ ആയിരുന്നു പോളണ്ട് പെനാൾട്ടി വഴങ്ങിയത്.

കിക്ക് എടുത്ത പിനാമോണ്ടി പനേങ്ക കിക്കിലൂടെ ഗോൾ കീപ്പറെ കബളിപ്പിച്ച് ഗോൾ നേടി. ഇറ്റലി വിജയിച്ചു എങ്കിലും അത്ര മികച്ച പ്രകടനമായിരുന്നില്ല ഇറ്റലിയുടെ ഭാഗത്തു നിന്നു കണ്ടത്. പലപ്പോഴും ഇറ്റലി പോളണ്ടിനു മുന്നിൽ വിറച്ചു എങ്കിലും ഫൈനൽ വിസിൽ വരെ പിടിച്ചു നിൽക്കുകയായിരുന്നു. അർജന്റീനയും മാലിയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ക്വാർട്ടറിൽ ഇറ്റലി നേരിടുക.