ഫിഫ എപ്പോഴും ഉറുഗ്വേയ്‌ക്കെതിരെയാണ് എന്ന് സുവാരസ്. ഇന്നലെ മത്സരത്തിന് ശേഷം ഞാൻ പോയി എന്റെ കുടുംബത്തെ കെട്ടിപ്പിടിക്കാൻ ആഗ്രഹിച്ചു അതിനു പോലും ഫിഫ അനുവദിച്ചില്ല. ഫിഫയിൽ നിന്നുള്ള ആളുകൾ വന്ന് എന്നോട് അതിന് അനുവദിക്കില്ല എന്ന് പറഞ്ഞു. സുവാരസ് മത്സര ശേഷം പറഞ്ഞു.
ഇന്നലെ റഫറിയുടെ വിധികളും ഏറെ ഉറുഗ്വേക്ക് എതിരായിരുന്നു. ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ചത് ഗ്രൗണ്ടിൽ നൽകി, ഞങ്ങളെ ഓരോരുത്തരെയും ഈ അവസ്ഥ വേദനിപ്പിക്കുന്നു. ഞങ്ങൾ നിറഞ്ഞ പ്രതീക്ഷയിലായിരുന്നു. ഞങ്ങളുടെ ലക്ഷ്യം സാധ്യമായില്ല. അടുത്ത റൗണ്ടിലേക്ക് കടക്കാത്തതിൽ ഞങ്ങൾ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സുവാരസ് പറഞ്ഞു
ഇന്നലെ ഘാനയെ 2-0ന് തോൽപ്പിച്ചു എങ്കിലും ഉറുഗ്വൃക്ക് പ്രീക്വാർട്ടറിൽ കടക്കാൻ ആയിരുന്നില്ല. 2 ദശകങ്ങൾക്ക് ശേഷം ഉറുഗ്വേ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്.