2030 ലെ ഫിഫ ലോകകപ്പ് വേദിക്കായി ഒരുമിച്ച് ശ്രമിക്കുമെന്ന് സ്പെയിനും പോർച്ചുഗലും. ഇരു രാജ്യങ്ങളുടെയും ഫുട്‌ബോൾ ഫെഡറേഷനുകൾ ഇക്കാര്യം സ്ഥിതീകരിച്ചു. 2018 ലോകകപ്പ് വേദിക്കായി ഇരുവരും ശ്രമം നടത്തിയിരുന്നെങ്കിലും റഷ്യക്കാണ് ഫിഫ അവസരം നൽകിയത്.
ഔദ്യോഗികമായി ഫിഫക്ക് ബിഡ് സമർപ്പിച്ചിട്ടില്ലെങ്കിലും ഇതിന്റെ സാധ്യതകൾ പഠിക്കുകയാണ് എന്ന് ഇരു ഫെഡറേഷനുകളും അവരുടെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. 2030 ലോകകപ്പ് വേദിക്കായി സൗത്ത് അമേരിക്കയിൽ നിന്ന് അർജന്റീന, ഉറുഗ്വേ, പരാഗ്വേ സംയുക്തമായും, ബൾഗേറിയ, ഗ്രീസ്, സെർബിയ, റൊമാനിയ സഖ്യവും രംഗത്തുണ്ട്.