മനുഷ്യാവകാശകൾ സംരക്ഷിക്കുന്ന അന്ന് മാത്രം ഖത്തർ സന്ദർശിക്കും,ലോകകപ്പിൽ തന്റെ പാട്ട് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി ദുവ ലിപ

ഖത്തർ ലോകകപ്പ് ഉത്ഘാടന പരിപാടിയിൽ തന്റെ പ്രകടനം ഉണ്ടാവും എന്ന വാർത്തകൾ നിഷേധിച്ചു പ്രമുഖ ഇംഗ്ലീഷ് പാട്ടുകാരി ദുവ ലിപ. ഖത്തറിൽ പാടാനുള്ള ഒരു ചർച്ചയും നടന്നില്ല എന്നു പറഞ്ഞ അവർ താൻ ലോകകപ്പിൽ ഇംഗ്ലണ്ടിനെ നാട്ടിൽ ഇരുന്നു പിന്തുണക്കും എന്നും വ്യക്തമാക്കി.

എല്ലാ മനുഷ്യാവകാശകളും ഖത്തർ സംരക്ഷിക്കും എന്നു ഉറപ്പ് തരുന്ന അന്ന് ഖത്തറിന് അങ്ങനെ ലോകകപ്പ് നടത്താൻ അർഹത ഉണ്ടെന്നു ഉറപ്പിക്കുന്ന അന്ന് മാത്രം ആവും താൻ ഖത്തർ സന്ദർശിക്കുക എന്നും അവർ വ്യക്തമാക്കി. 2 തവണ എമ്മി അവാർഡ് നേടിയ 27 കാരിയായ ലിപ 2 ഗിന്നസ് റെക്കോർഡ് കയ്യിലുള്ള കലാകാരി കൂടിയാണ്.