ഡാനിലോ തിരിച്ചെത്തുന്നു

- Advertisement -

ബ്രസീൽ ക്യാമ്പിൽ നിന്ന് വീണ്ടും ഒരു സന്തോഷ വാർത്ത. മാഞ്ചസ്റ്റർ സിറ്റി താരമായ റൈറ്റ് ബാക്ക് ഡാനിലോ പരിക്ക് ഭേദമായി തിരിച്ചെത്തിയിരിക്കുകയാണ്. മെക്സിക്കോയ്ക്ക് എതിരെ കളിക്കാൻ ഡാനിലോയ്ക്ക് ആകുമെന്ന് ബ്രസീൽ ഡോക്ടർമാർ പറഞ്ഞു. കോസ്റ്ററിക്കയ്ക്കെതിരെയും അവസാന മത്സരത്തിൽ സെർബിയക്കെതിരെയും ഡാനിലോ കളിച്ചിരുന്നില്ല. പകരം ഫാഗ്നർ ആയിരുന്നു റൈറ്റ് ബാക്കായി കളിച്ചത്.

കൊറിയന്തസിന്റെ താരമാണ് ഫാഗ്നർ തന്നെ ആയിരിക്കും മെക്സിക്കോയ്ക്ക് എതിരെ ആദ്യ ഇലവനിൽ ഇറങ്ങുക. കളിച്ച രണ്ട് മത്സരത്തിലും മികച്ച് നിന്നതുകൊണ്ട് ടിറ്റെ താരത്തെ വെച്ച് സ്റ്റാർട്ട് ചെയ്യാനാണ് സാധ്യത. ലെഫ്റ്റ് ബാക്കായ മാർസെലോയും പരിക്ക് മാറി മെക്സിക്കോയ്ക്ക് എതിരെ കളിക്കാൻ തയ്യാറാണ്. ഒപ്പം ഡഗ്ലസ് കോസ്റ്റയും ബ്രസീലിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement