കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ അവരുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. 26അംഗ ടീമിനെ ലൂക മോഡ്രിച് ആകും നയിക്കുന്നത്. റയൽ മാഡ്രിഡ് താരം തന്നെയാകും ഇത്തവണയും ക്രൊയേഷ്യ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം. ചെൽസി താരം കൊവാചിച്, സ്പർസ് താരം ഇവാൻ പെരിസിച് എന്നിവരും ക്രൊയേഷ്യൻ സ്ക്വാഡിൽ ഉണ്ട്.
ബെൽജിയം, കാനഡ, മൊറോക്കോ എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് എഫിലാണ് ക്രൊയേഷ്യ ലോകകപ്പിൽ ഇറങ്ങുക. 23ന് മൊറോക്കോയ്ക്ക് എതിരെ ആണ് അവരുടെ ആദ്യ മത്സരം. 27ന് കാനഡയെയും ഡിസംബർ 1ന് ബെൽജിയത്തെയും ക്രൊയേഷ്യ നേരിടും. ലോകകപ്പിനു മുന്നോടുയായി അവർ സൗദി അറേബ്യക്ക് എതിരെ ഒരു സന്നാഹ മത്സരം കളിക്കുന്നുണ്ട്.