പരിക്കിൽ നിന്നു മുക്തനായില്ല, സൗത്ത്ഗേറ്റിന്റെ ലോകകപ്പ് ടീമിൽ റീസ് ജെയിംസ് ഉണ്ടാവില്ല എന്നുറപ്പായി

ഗാരത് സൗത്ത്ഗേറ്റിന്റെ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ചെൽസി റൈറ്റ് ബാക്ക് റീസ് ജെയിംസ് ഇടം പിടിക്കില്ല. ലോകകപ്പ് മുന്നിൽ കണ്ടു നിലവിൽ പരിക്കിൽ നിന്നു മുക്തി നേടാനുള്ള പരിശ്രമത്തിൽ ആയിരുന്നു ജെയിംസ്. ഏതാണ്ട് ഒരു മാസത്തോളം നിലവിൽ പുറത്ത് ആണ് താരം.

പൂർണആരോഗ്യവാൻ അല്ലാത്ത താരത്തെ ടീമിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് ഇംഗ്ലീഷ് പരിശീലകന്റെ തീരുമാനം. നിലവിൽ തന്റെ തീരുമാനം സൗത്ത്ഗേറ്റ് ജെയിംസിനെ അറിയിച്ചു. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരേപോലെ തിളങ്ങുന്ന മികച്ച വേഗവും ശാരീരിക മികവും ഉള്ള ജെയിംസിന്റെ അഭാവം ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ്.