998 ക്രൊയേഷ്യയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ്. അത് ഒരു സ്വപ്ന ലോകകപ്പായിരുന്നു. അന്ന് അർജന്റീനയ്ക്കും ജപ്പാനും ജമൈക്കയ്ക്കും ഒപ്പം ഗ്രൂപ്പിൽ വീണ ക്രൊയേഷ്യയിൽ നിന്ന് വൻ അത്ഭുതങ്ങൾ ഒന്നും ആരും പ്രതീക്ഷിച്ചുരുന്നില്ല. സുകറിന്റെ ഗോൾഡൻ ബൂട്ടിന്റെ ബലത്തിൽ അന്ന് ക്രൊയേഷ്യം സ്വപ്ന തുല്യമായ മുന്നേറ്റം തന്നെ നടത്തി. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്ക്ക് പിറകെ രണ്ടാമതായി ഫിനിഷ് ചെയ്ത ക്രൊയേഷ്യ പ്രീക്വാർട്ടറിൽ റൊമാനിയയെയും ക്വാർട്ടറിൽ കരുത്താായ ജർമ്മനിയെയും വീഴ്ത്തി.
അതിനു ശേഷമായിരുന്നു ഫ്രാൻസിന് മുന്നിൽ എത്തിയത്. ആദ്യ ലോകകപ്പിൽ തന്നെ ഫൈനലിൽ എത്തുക എന്നും കിരീടം നേടുക എന്നുമുള്ള ക്രൊയേഷ്യൻ സ്വപ്ന സെമി ഫൈനലിൽ ഫ്രാൻസിന് മുന്നിൽ അവസാനിച്ചു. സെമിയിൽ 46ആം മിനുട്ടിൽ സുക്കറിന്റെ ഗോളിൽ ഒരു ഗോളിന് മുന്നിൽ വരെ എത്തിയിരുന്നു ക്രൊയേഷ്യ. പക്ഷെ ആ ഗോളിന്റെ സന്തോഷം ഒരു മിനുട്ട് പോലും നീണ്ടു നിന്നില്ല.
47ആം മിനുട്ടിൽ തുറാം ഫ്രാൻസിന് സമനിലയും പിന്നെ തുറാം തന്നെ മറ്റൊരു ഗംഭീര സ്ട്രൈക്കിലൂടെ വിജയവും ഫ്രാൻസിന് നേടിക്കൊടുത്തു. അന്ന് കിരീടം നേടിയാണ് ആ യാത്ര ഫ്രാൻസ് അവസാനിപ്പിച്ചത്. അന്ന് ഫ്രാൻസിനോട് ബാക്കിയായ കണക്ക് പിന്നീട് ഇതുവരെ ക്രൊയേഷ്യക്ക് തീർക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം യൂറോ കപ്പിൽ ഉൾപ്പെടെ നാലു തവണ ക്രൊയേഷ്യയും ഫ്രാൻസും ഏറ്റുമുട്ടി ഒരു മത്സരം പോലും ക്രൊയേഷ്യ വിജയിച്ചില്ല. രണ്ട് ഫ്രാൻസ് വിജയവും രണ്ട് സമനിലയുമായിരുന്നു ഫലം.
അന്ന് സുക്കറിനും പ്രൊസിനെക്കികും കഴിയാതിരുന്നത് ഇന്ന് മോഡ്രിചിനും റാകിറ്റിചിനും മാൻസുകിചിനും ആകുമോ എന്നറിയാനാണ് ഇന്ന് ലോകം കാത്തിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial