2030ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനായുള്ള ബിഡിൽ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളായ അർജന്റീനയുടെയും ഉറുഗ്വേയുടെയും പരാഗ്വേയുടെയും കൂടെ ചിലിയും കൂടെ ചേർന്നു. ഇന്നലെയാണ് ഇതിനെ കുറിച്ചുള്ള വാർത്താ കുറിപ്പ് പുറത്തു വിട്ടത്.
മുൻപ് സമർപ്പിച്ച ബിഡിൽ അർജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഉറുഗ്വേ കൂടെ ഇവരുടെ കൂടെ ചേരുകയായിയുന്നു. 2030 ലോകകപ്പിനായി ഇംഗ്ലണ്ട് കൂടാതെ മൊറോകോ, അൾജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങളും ബിഡ് സമർപ്പിച്ചിട്ടുണ്ട്.
ഉറുഗ്വേ അടങ്ങിയ ബിഡിന് ലോകകപ്പ് നൽകുകയാണ് എങ്കിൽ ലോകപ്പിന്റെ നൂറാം വാർഷികം ആദ്യ ലോകകപ് നടന്ന ഉറുഗ്വേയിൽ തന്നെ ആഘോഷിക്കാൻ കഴിയും. 1930ൽ ഉറുഗ്വേയിൽ ആണ് ആദ്യ ലോകകപ് നടന്നത്.