അറ്റാക്ക് തന്നെ ലക്ഷ്യം, ബ്രസീൽ ആദ്യ അങ്കത്തിന് ഉള്ള ലൈനപ്പ് പ്രഖ്യാപിച്ചു

Picsart 22 11 24 23 44 54 267

ഇന്ന് ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ബ്രസീൽ സെർബിയക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. തീർത്തും അറ്റാക്കിംഗ് മൈൻഡോടെ ഉള്ള ഒരു ലൈനപ്പ് ആണ് ടിറ്റെ പ്രഖ്യാപിച്ചിരിക്കുന്നത്. അലിസൺ ആണ് ബ്രസീൽ വല കാക്കുന്നത്. മാർകിനോസും തിയാഗോ സിൽവയും ആണ് സെന്റർ ബാക്ക് കൂട്ടുകെട്ട്‌. ഡാനിലോയും സാൻഡ്രോയും ഫുൾബാക്കായി ഇറങ്ങും.

കസമെറോയും പക്വേറ്റയും ആണ് മധ്യനിരയിൽ ഉള്ളത്. അറ്റാക്കിൽ റയലിന്റെ വിനീഷ്യസ് ഇടതു വിങ്ങിലും ബാഴ്സയുടെ റാഫീഞ്ഞ വലതു വിങ്ങിലും ഇറങ്ങുന്നു. സ്ട്രൈകറായി ഇറങ്ങുന്ന റിച്ചാർലിസണ് പിറകിൽ സൂപ്പർസ്റ്റാർ നെയ്മറും ഉണ്ട്.

സെർബിയ ടീമിൽ മിലിങ്കൊവ്വിച് സാവിച്, ടാഡിച്, മിട്രോവിച് തുടങ്ങി യൂറോപ്യൻ ഫുട്ബോളിലെ വലിറ്റ താരങ്ങൾ ഉണ്ട്.

#BRA    XI: Alisson, Danilo, Marquinhos, Thiago Silva, Alex Sandro; Paquetá, Casemiro, Raphinha, Neymar, Vinicius, Richarlison

#SRB    XI: Vanja, Veljkovic, Milenkovic, Pavlovic, Zivkovic, Lukic, Gudelj, Mladenovic, S.Milinkovic-Savic, Tadic, Mitrovic