ലോകകപ്പിന്റെ ചരിത്രത്തിൽ സ്ക്വാഡിലെ 26 അംഗങ്ങളെയും കളത്തിൽ ഇറക്കുന്ന ആദ്യ ടീമായി ബ്രസീൽ മാറി. ഇന്ന് കൊറിയക്ക് എതിരെ നാലു ഗോളുകൾക്ക് മുന്നിലെത്തിയതിന് ശേഷം ഇതുവരെ അവസരം കിട്ടാത്ത ബ്രസീലിന്റെ മൂന്നാം ഗോൾ കീപ്പറായ വെവർടണും ടിറ്റെ അവസരം നൽകി. മത്സരത്തിന്റെ 80ആം മിനുട്ടിൽ ആയിരുന്നു അലിസണെ പിൻവലിച്ച് വെവർടണെ ഇറക്കിയത്. ഇതോടെ ലോകകപ്പിൽ 26 അംഗ ടീമിലെ 26 പേരെയും ഒരു ടൂർണമെന്റിൽ തന്നെ കളത്തിൽ എത്തിക്കുന്ന ആദ്യ ടീമായി ബ്രസീൽ മാറി.
ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഒരു ടീമിനും ഈ നേട്ടം ഇല്ല. മൂന്ന് ഗോൾ കീപ്പർക്കും അവസരം നൽകുക എന്നറംത് ഒരു ടീമിനും അത്ര എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല. അലിസൺ ആയിരുന്നു മെയിൻ ഗോൾ കീപ്പർ എങ്കിലും രണ്ടാം ഗോൾ കീപ്പർ എഡേഴ്സൺ കാമറൂണ് എതിരെ കളത്തിൽ ഇറങ്ങിയുരുന്നു.
കാമറൂണെതിരെ ഒരു വിധം എല്ലാ താരങ്ങൾക്കും ടിറ്റെ അവസരം നൽകിയിരുന്നു.ഇന്ന് കൊറിയയെ തോൽപ്പിച്ച ബ്രസീൽ ഇനി ക്വാർട്ടറിൽ ക്രൊയേഷ്യയെ ആകും നേരിടുക.