ലൂയി എൻറികെയുടെ കീഴിലെ സ്പെയിനിന്റെ മികച്ച പ്രകടനങ്ങൾ തുടരുകയാണ്. ലോകകപ്പ് യോഗ്യത റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഏകപക്ഷീയമായി തന്നെ സ്പെയിൻ വിജയിച്ചു. കൊസോവോയെ നേരിട്ട സ്പെയിൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. കളിച്ചതും ജയിച്ചതും സ്പെയിൻ ആണ് എങ്കിലും കളിയിലെ ശ്രദ്ധാ താരമായത് കൊസോവോയുടെ ബെഷർ ഹലീമി ആണ്.
40 വാരെ നിന്ന് ഇടം കാലൻ ഷോട്ടിലൂടെ സ്പെയിൻ വലയിലേക്ക് പന്ത് എത്തിക്കാൻ ബെഷർ ഹലീമിനായി. സ്പെയിൻ ഗോൾ കീപ്പർ ഉനായ് സിമൊൺ അഡ്വാൻസ് ചെയ്ത് വന്ന് അബദ്ധത്തിൽ പെട്ടതോടെ പന്ത് കൈക്കാലായി ബെഷർ 40 വാരെ അകലെ നിന്ന് പന്ത് ഗോൾ വലയിലെ തൊടുക്കുക ആയിരുന്നു. സ്പെയിനു വേണ്ടി ഓൽമോ, ടോറസ്, മൊറേനോ എന്നിവരാണ് ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുമായി സ്പെയിൻ ആണ് ഗ്രൂപ്പ് ബിയിൽ ഒന്നാമത് ഉള്ളത്.