ബെൽജിയം ഈ ലോകകപ്പിൽ ഇതുവരെ നല്ല പ്രകടനങ്ങൾ അല്ല നടത്തിയത്. ബെൽജിയൻ ക്യാമ്പിലും കാര്യങ്ങൾ അത്ര നല്ല നിലയിൽ അല്ല. ബെൽജിയം താരങ്ങൾ തമ്മിൽ മൊറോക്കോ മത്സരത്തിനു ശേഷം വാക്കേറ്റം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഏദൻ ഹസാർഡും കെവിൻ ഡി ബ്രുയിനും ഡിഫൻഡർ വെർടോംഗനും തമ്മിൽ ആണ് സംഘർഷം ഉണ്ടായത്. അവസാനം ലുകാകു ഇടപെട്ടാണ് മൂന്ന് പേരെയും പിടിച്ചു മാറ്റിയത് എന്ന് RTL സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.
ലോകകപ്പിനിടെ ഡിബ്രുയിനെ നൽകിയ അഭിമുഖം ആണ് ബെൽജിയൻ ക്യാമ്പിലെ പ്രശ്നങ്ങൾക്ക് കാരണം. ബെൽജിയത്തിന് ഉള്ളത് പ്രായമുള്ള സ്ക്വാഡ് ആണെന്നും കപ്പ് ഉയർത്താൻ സാധ്യത ഇല്ലാ എന്നും ഡി ബ്രുയിനെ പറഞ്ഞിരുന്നു.
എന്നാൽ മൊറോക്കോ മത്സരത്തിനു ശേഷം ഈ വാദത്തിന് എതിരെ വെർടോഗൻ പരസ്യമായി പ്രതികരിച്ചിരുന്നു. നമ്മുടെ അറ്റാക്കിംഗ് താരങ്ങൾക്കും പ്രായമായി എന്ന് തോന്നുന്നു എന്ന് അദ്ദേഹം പരിഹസിച്ചിരുന്നു.
ഇന്ന് ബെൽജിയത്തിന്റെ വാർത്താ സമ്മേളനത്തിന് വരാൻ വരെ പല താരങ്ങളും തയ്യാറായില്ല എന്നാണ് റിപ്പോർട്ട്. പല താരങ്ങളും ഇപ്പോൾ പരസ്പരം സംസാരിക്കുന്നു പോലും ഇല്ല എന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.