ഫിഫ 2026 ലോകകപ്പിൽ അർജന്റീന ഗ്രൂപ്പ് ജെയിൽ. ലോകകപ്പ് ജേതാക്കൾ ആയ അർജന്റീനക്ക് ഒപ്പം യൂറോപ്യൻ ടീമായ ഓസ്ട്രിയ, ആഫ്രിക്കൻ ടീമായ അൾജീരിയ, ഏഷ്യൻ ടീമായ ജോർദാൻ എന്നിവർ ആണ് ഉള്ളത്. അർജന്റീനക്ക് വെല്ലുവിളി ഉയർത്താൻ ഗ്രൂപ്പ് ഘട്ടത്തിൽ ഈ ടീമുകൾക്ക് ആകുമോ എന്നു കണ്ടറിയണം.
ജൂൺ 16 നു കാൻസസ് സിറ്റിയിൽ അൾജീരിയയെ ആണ് ആദ്യ മത്സരത്തിൽ അർജന്റീന നേരിടുക. തുടർന്ന് ജൂൺ 22 നു ടെക്‌സാസിൽ ഓസ്ട്രിയയെ നേരിടുന്ന അർജന്റീന കാൻസസ് സിറ്റിയിൽ ജൂൺ 27 നു ജോർദാനെയും നേരിടും. അർജന്റീനയുടെ 3 ഗ്രൂപ്പ് ഘട്ട മത്സരവും അമേരിക്കയിൽ ആവും നടക്കുക. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റത് മറക്കാതെയാവും അർജന്റീന ലോകകപ്പിന് കിരീടം നിലർത്താൻ എത്തുക എന്നുറപ്പാണ്.