“അർജന്റീനയിൽ നിന്നുള്ള റഫറിയെ വെച്ചത് ശരിയായില്ല” – ബ്രൂണോ ഫെർണാണ്ടസ്

Newsroom

അർജന്റീനയിൽ നിന്നുള്ള റഫറിയെ ഇന്ന് പോർച്ചുഗലിന്റെ മത്സരത്തിനായി നിയമിച്ചത് അംഗീകരിക്കാൻ കഴിയാത്ത തീരുമാനം ആണെന്ന് പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസ്. ടൂർണമെന്റിൽ ബാക്കിയുള്ള ഫേവറിറ്റുകളിൽ ഒന്നായ ഒരു ടീമിന്റെ രാജ്യത്ത് നിന്നുള്ള ഒരു റഫറിയെ നിയമിക്കുന്നത് ശരിയല്ല. ആര് എന്ത് ചിന്തിച്ചാലും ഞാൻ തനിക്ക് തോന്നുന്നത് പറയും എന്നും ഈ തീരുമാനം അംഗീകരിക്കാൻ ആകില്ല എന്നും ബ്രൂണോ പറഞ്ഞു.

ബ്രൂണോ 22 12 11 00 01 40 528

പോർച്ചുഗലിൽ നിന്നുള്ള റഫറി ഇല്ലാതിരിക്കുന്നത് അർജന്റീനയിൽ നിന്നുള്ള റഫറി ഉണ്ടാകുന്നത് വിചിത്രമായ തീരുമാനം ആണ്. ബ്രൂണോ പറയുന്നു. അർജന്റീനക്ക് കപ്പ് കൊടുക്കാൻ ആണോ ഈ തീരുമാനങ്ങൾ എന്നൊന്നും എനിക്ക് അറിയില്ല എന്നും ബ്രൂണോ പറഞ്ഞു.

അർജന്റീനക്ക് കപ്പ് നൽകാൻ ആണ് ഈ റഫറിയെ നിയമിച്ചത് എന്നും പെപെ മത്സര ശേഷം പറഞ്ഞിരുന്നു.