മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്പെയിനിൽ വീണ്ടും പരാജയം

Picsart 22 12 11 00 35 39 799

ലോകകപ്പ് ഇടവേളക്ക് ഫിറ്റ്നസ് മെച്ചപ്പെടുത്താൻ ആയി പര്യടനം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പര്യടനത്തിലെ അവസാന മത്സരത്തിലും പരാജയപ്പെട്ടു. റയൽ ബെറ്റിസിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി മാർഷ്യൽ, ഗർനാചോ, ലിൻഡെലോഫ്, വാൻ ഡെ ബീക്, വാൻ ബിസാക എന്നിവരെല്ലാം കളത്തിൽ ഉണ്ടായിരുന്നു. നെബിൽ ഫെകിർ ആണ് ബെറ്റിസിനായി ഗോൾ നേടിയത്.

Picsart 22 12 11 00 35 39 799

കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കാദിസിനോടും പരാജയപ്പെട്ടിരുന്നു. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലണ്ടിലേക്ക് മടങ്ങും.