സഹലിനെയും ആഷിഖിനെയും അനസിനെയും ഉൾപ്പടുത്തി ഇന്ത്യൻ ടീം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള പ്രാഥമിക 29 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച്. മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവരെല്ലാം പ്രാഥമിക ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയേക്കാൾ റാങ്കിങ്ങിൽ പിറകിലുള്ള ബംഗ്ളദേശിനോട് ജയിച്ച് പോയിന്റ് ഉയർത്താൻ ഉറച്ചുതന്നെയാവും ഇന്ത്യ ഇറങ്ങുക. അടുത്ത മാസം 15ആം തിയ്യതിയാണ് ഇന്ത്യയും ബംഗ്ളദേശും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ നെടുംതൂണായിരുന്ന റൗളിങ് ബോർഗസ് ടീമിൽ ഇടം നേടിയിട്ടില്ല. ഒമാനെതിരെയും ഖത്തറിനെതിരെയും മഞ്ഞക്കാർഡ് വാങ്ങിയ താരത്തിന് അടുത്ത മത്സരത്തിൽ ഇറങ്ങാൻ സാധിക്കില്ല. ആദ്യ മത്സരത്തിൽ അവസാന 10 മിനുട്ടിൽ ലീഡ് കൈവിട്ട് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ അവരുടെ ഗ്രൗണ്ടിൽ സമനിലയിൽ പിടിച്ചിരുന്നു.

ബംഗ്ളദേശ് ആവട്ടെ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് തോറ്റാണ് ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. ഇന്ത്യയുടെ മത്സരത്തിന് മുൻപ് ഖത്തറുമായുള്ള മത്സരവും ബംഗ്ളദേശിനുണ്ട്.

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh

Defenders: Pritam Kotal, Nishu Kumar, Rahul Bheke, Sandesh Jhingan, Adil Khan, Narender, Sarthak Golui, Anas Edathodika, Anwar Ali , Mandar Rao Dessai, Subhasish Bose, Jerry Lalrinzuala

Midfielders: Udanta Singh, Nikhil Poojary, Vinit Rai, Anirudh Thapa, Abdul Sahal, Raynier Fernandes, Brandon Fernandes, Halicharan Narzary, Lallianzuala Chhangte, Ashique Kuruniyan

Forwards: Sunil Chhetri, Balwant Singh, Manvir Singh, Farukh Choudhary.