ആർതറിന്റെ മാരക ഗോൾ, ബാഴ്സലോണ വീണ്ടും വിജയവഴിയിൽ

- Advertisement -

ബാഴ്സലോണ ലാലിഗയിൽ വിജയവഴിയിൽ തിരിച്ചെത്തി. ഇന്ന് നടന്ന മത്സരത്തിൽ വിയ്യറയലിനെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. പതിവ് താളത്തിലേക്ക് ബാഴ്സലോണ എത്തിയില്ല എങ്കിലും 2-1ന്റെ വിജയം സ്വന്തമാക്കാൻ ബാഴ്സലോണക്ക് ആയി. ബാഴ്സലോണക്ക് വേണ്ടി ആദ്യ പകുതിയിൽ ഗ്രീസ്മനും ആർതറുമാണ് ഗോൾ നേടിയത്.

ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗ്രീസ്മന്റെ ഗോൾ. ലയണൽ മെസ്സി ഗ്രീസ്മൻ കൂട്ടുകെട്ടിലെ ആദ്യ ഗോളാണിത്. ആദ്യ പകുതിയിൽ തന്നെ ഒരു അത്ഭുത ലോങ് റേഞ്ചറിലൂടെയാണ് ബ്രസീലിയൻ യുവതാരം ആർതർ ഗോൾ നേടിയത്. കാസോളയാണ് വിയ്യറയലിന്റെ ഗോൾ നേടിയത്. വിജയിച്ചു എങ്കിലും ലയണൽ മെസ്സി പരിക്കേറ്റ് ആദ്യ പകുതിയിൽ മടങ്ങിയത് ബാഴ്സലോണയ്ക്ക് ആശങ്ക നൽകുന്നുണ്ട്.

ഈ വിജയത്തോടെ ബാഴ്സലോണയ്ക്ക് ആറു മത്സരങ്ങളിൽ നിന്ന് 10 പോയന്റായി. ലീഗിൽ നാലാമതാണ് ബാഴ്സലോണ ഇപ്പോൾ ഉള്ളത്.

Advertisement