ചരിത്ര നേട്ടം ദെഷാംപ്‌സിന് ഒരു വിജയമകലെ

- Advertisement -

നായകനായും പരിശീലകനായും ലോകകപ്പ് നേടുക എന്ന ചരിത്ര നേട്ടം ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്‌സിന് ഒരു വിജയകമകലെ മാത്രമാണ്. ജർമ്മനിയുടെ നായകനായും പരിശീലകനായും ലോകകപ്പ് നേടിയ ബെക്കൻബോവറിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വ്യക്തിയായി മാറും ദിദിയർ ദെഷാംപ്‌സ് എന്ന ഈ ഫ്രാൻസ് കോച്ച്.

1974ൽ വെസ്റ്റ് ജർമ്മനി ലോകകപ് നേടുമ്പോൾ ഫ്രാൻസ് ബെക്കൻബോവറായിരുന്നു നായകൻ, തുടർന്ന് 1990ൽ അർജന്റീനയെ പരാജയപ്പെടുത്തി ജർമ്മനി ലോകകപ് നേടുമ്പോൾ പരിശീലകന്റെ റോളിലും ബെക്കൻബോവർ ലോകകപ്പ് സ്വന്തമാക്കി. ഈ നേട്ടത്തിലേക്കാണ് ദെഷാംപ്‌സ് ഞായറാഴ്ച ക്രൊയേഷ്യയെ നേരിടാൻ ഇറങ്ങുന്നത്.

1998ൽ സ്വന്തം നാട്ടിൽ വെച്ച് ബ്രസീലിനെ തോൽപ്പിച്ചു ലോകകപ് നേടുമ്പോൾ ഫ്രാൻസ് നായകൻ ദെഷാംപ്‌സ് ആയിരുന്നു. തുടർന്നിതാ 20 വർഷങ്ങൾക്ക് ശേഷം 2018ൽ ഫ്രാൻസ് ഫൈനലിൽ പ്രേവേശിച്ചപ്പോൾ പരിശീലകന്റെ റോൾ തിളങ്ങിയതും ദെഷാംപ്‌സ് തന്നെ.

2014 ലോകകപ്പിലാണ് ദെഷാംപ്‌സ് ഫ്രാൻസിന്റെ കൂടെ ഒരു മേജർ ടൂർണമെന്റിന് ഇറങ്ങുന്നത്, അന്ന് ജർമ്മനിയോട് ക്വാർട്ടറിൽ പരാജയപ്പെടാനായിരുന്നു ദെഷാംപ്‌സിന്റെ വിധി. തുടർന്നും നിർഭാഗ്യം ദെഷാംപ്‌സിനെ വേട്ടയാടി, 2016 യൂറോ കപ്പിൽ യുവ നിരയുമായി എത്തിയ ദെഷാംപ്‌സ് ഫൈനലിൽ പോർചുഗലിനോട് പരാജയപ്പെട്ടു. വീണ്ടും ഒരു യുവനിരയുമായി ഒരു ഫൈനൽ കൂടെ, ഭാഗ്യം ദെഷാംപ്‌സിന്റെ കൂടെ നിൽക്കുമോ എന്ന് കണ്ടറിയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement