ബാഴ്‌സലോണയിൽ ചേർന്നത് അനുഗ്രഹമായി കരുതുന്നുവെന്ന് ആർതർ

- Advertisement -

ബാഴ്സലോണ ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്ന് ബ്രസീലിയൻ യുവ താരം ആർതർ. കഴിഞ്ഞ ദിവസമാണ് ഏകദേശം 40 മില്യൺ യൂറോ തുകക്കാണ് ആർതർ ബാഴ്‌സലോണയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ഗ്രെമിയോയുടെ കൂടെ കോപ്പ ലിബർടാഡോർസ് നേടിയ ആർതർ യൂറോപ്യൻ ഫുട്ബാളിൽ തന്റെ കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ്.

“ഞാൻ വളരെ സന്തുഷ്ടനാണ്, ഇതാണ് ഞാൻ കുട്ടിക്കാലം മുഴുവൻ കണ്ട സ്വപ്നം,
ഇത് ഒരു വിജയിക്കാൻ മാത്രം ത്വര കാണിക്കുന്ന ക്ലബ് ആണ്, ഈ ബാഡ്ജ് അത് അർഹിക്കുന്നുവെന്ന് എനിക്കറിയാം, കാരണം എന്റെ ലക്‌ഷ്യം സാധ്യമായ എല്ലാ ടൈറ്റിലുകളും വിജയിക്കുകയാണ്” ആർതർ പറഞ്ഞു.

ആർതർ ബാഴ്സലോണയുമായി ഒപ്പിട്ടെങ്കിലും ഗ്രെമിയോയിലേക്ക് ലോൺ അടിസ്ഥാനത്തിൽ തിരിച്ചെത്തും എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ പൗളിഞ്ഞോ ടീം വിട്ട സ്ഥിതിക്ക് ഈ സീസണിൽ തന്നെ ആർതർ ബാഴ്സക്ക് വേണ്ടി അരങ്ങേറിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement