ലോകകപ്പിൽ 48 ടീമുകൾ, തനിക്ക് എല്ലാവരുടെയും പിന്തുണയുണ്ടെന്ന് ഇൻഫനിന്റോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കി ഉയർത്താനുള്ള ഫിഫ നീക്കത്തിന് എല്ലാവരുടെയും പിന്തുണയുണ്ട് എന്ന് ഫിഫ പ്രസിഡന്റ് ഇൻഫനിന്റോ. 48 ടീമുകൾ ആക്കി ഫുട്ബോളിനെ കൂടുതൽ വളർത്താൻ ആണ് താനും ഫിഫയും ആഗ്രഹിക്കുന്നത് എന്ന് ഇൻഫനിന്റോ പറഞ്ഞു.

2026 ലോകകപ്പിൽ അത് എന്തായായലും നടപ്പിലാക്കും. 2022ൽ തന്നെ വേണമെങ്കിൽ നടത്താം എന്നും ഇൻഫനിന്റോ പറഞ്ഞു. 2022ൽ ടീമുകളുടെ എണ്ണം കൂട്ടത്തത് അത്രയും ടീമുകൾക്ക് കളിക്കാൻ ഖത്തറിൽ ഇടം ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ടീം വർധിച്ചാൽ 16 ടീമുകൾക്ക് കൂടുതൽ കളിക്കാം എന്നതിനും അപ്പുറം പുതിയ 40-50 രാജ്യങ്ങൾക്ക് ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷ വരുമെന്നും അദ്ദേഹം പറഞ്ഞു.

1998ൽ ടീമുകളുടെ എണ്ണം 24ൽ നിന്ന് 32 ആക്കിയപ്പോഴും എതിർപ്പുകൾ ഉണ്ടായിരുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാർച്ചിൽ ഇത് എല്ലാം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. ടീമുകൾ വർധിച്ചാലും ലോകകപ്പിന് 28 ദിവസത്തെ നീളമെ ഉണ്ടാകു എന്നും അദ്ദേഹം പറഞ്ഞു.