തുടർച്ചയായ വംശീയ വിദ്വേഷ പെരുമാറ്റങ്ങൾ കൊണ്ടു കുപ്രസിദ്ധി നേടിയ ഹംഗറി ആരാധകർക്ക് എതിരെ ഒടുവിൽ നടപടി എടുത്തു ഫിഫ. കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ റഹീം സ്റ്റെർലിങ് അടക്കമുള്ള ഇംഗ്ലീഷ് താരങ്ങൾക്ക് എതിരെ അതിരൂക്ഷമായ വംശീയ മുദ്രാവാക്യങ്ങൾ ആയിരുന്നു ഹംഗറി ആരാധകർ വിളിച്ചത്. നേരത്തെ ലഭിച്ച ശിക്ഷകൾ ഒന്നും വക വക്കാതെ ആയിരുന്നു ഹംഗറി ആരാധകരുടെ തുടർച്ചയായ മോശം പെരുമാറ്റങ്ങൾ.
ഇതോടെ അന്വേഷണം പ്രഖ്യാപിച്ച ഫിഫ ഹംഗറിക്ക് 158,416 യൂറോ പിഴയും ഹംഗറി ആരാധകരെ 2 കളികളിൽ നിന്നു മത്സരം കാണുന്നതിൽ നിന്നും വിലക്കി ശിക്ഷ വിധിച്ചു. ഇംഗ്ലീഷ് താരങ്ങളെ കൂവിയും അവർക്ക് നേരെ വെള്ള കുപ്പികൾ എറിഞ്ഞും പെരുമാറിയ ഹംഗറി ആരാധകർ നിരവധി മോശം പദങ്ങൾ കൊണ്ടാണ് ഇംഗ്ലീഷ് താരങ്ങളെ അധിക്ഷേപിച്ചത്. ഈ പിഴ എങ്കിലും ഹംഗറി ആരാധകരെ നല്ല വഴിക്ക് കൊണ്ടു വരുമോ എന്നു കണ്ടറിയാം.