ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഭാരമാകുന്നോ?

- Advertisement -

രണ്ട് സീസൺ മുമ്പ് വരെ ലോകത്തെ ഏറ്റവും മികച്ച് ഗോൾ കീപ്പർ എന്ന ചർച്ചയിൽ മുന്നിൽ ഉണ്ടായിരുന്ന ഡി ഹിയ ഇപ്പോൾ ആ പഴയ ഡി ഹിയയെ അല്ല. ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഭാരമായി മാറുകയാണോ എന്ന് യുണൈറ്റഡ് ക്യാമ്പ് തന്നെ സംശയിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കഴിഞ്ഞ മത്സരത്തിൽ എവർട്ടണ് എതിരെ ഡി ഹിയയുടെ പിഴവ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്.

എവർട്ടണെതിരെ ഉൾപ്പെടെ ഈ സീസൺ പ്രീമിയർ ലീഗിൽ ഏഴു ഗോളുകൾ ഡി ഹിയയുടെ പിഴവു കൊണ്ടു മാത്രമാണ് വന്നത്. ഈ സീസണിൽ വേറെ ഒരു ഗോൾ കീപ്പറും ഇത്രയും പിഴവുകൾ വരുത്തിയിട്ടില്ല. റഷ്യൻ ലോകകപ്പ് മുതൽ ആണ് ഡി ഹിയയുടെ പിഴവുകൾ വ്യക്തമാകാൻ തുടങ്ങിയത്. ആ ലോകകപ്പിനു ശേഷം ഡിഹിയക്ക് തിരികെ പഴയ ഫോമിലേക്ക് വരാൻ ആയിട്ടില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന ഡീൻ ഹെൻഡേഴ്സൺ ഷെഫീൽഡ് യുണൈറ്റഡിൽ വമ്പൻ പ്രകടനങ്ങൾ നടത്തുന്നുണ്ട്. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിന്റെ കൂടുതൽ പ്രശ്നത്തിലാക്കുന്നുണ്ട്. ഡീൻ ഹെൻഡേഴ്സണെ ടീമിൽ നിലനിർത്തണം എങ്കിൽ ഹെൻഡേഴണ് ഒന്നാം കീപ്പർ സ്ഥാനം നൽകേണ്ടി വരും. വർഷങ്ങളായി യുണൈറ്റഡിന്റെ ഒന്നാം നമ്പറായ ഡി ഹിയയെ മാറ്റാൻ ക്ലബ് തയ്യാറാകുമോ എന്നത് സംശയമാണ്. ഡി ഹിയയെ മാറ്റിയില്ലെങ്കിൽ ഡീൻ ഹെൻഡേഴ്സൺ എന്ന ടാലന്റ് യുണൈറ്റഡിന് നഷ്ടമാകാനും സാധ്യതയുണ്ട്.

Advertisement