ഫിഫ ബെസ്റ്റിൽ ഏറ്റവും മികച്ച പരിശീലകരായി ആയി ചെൽസി പരിശീലകർ!!

20220118 001851

ഫിഫ ബെസ്റ്റിൽ ഇത്തവണ ഇറ്റാലിയൻ പരിശീലകൻ മാഞ്ചിനിക്ക് നിരാശ. ഫിഫ ബെസ്റ്റ് മികച്ച പരിശീലകരായി ചെൽസിയുടെ പരിശീലകർ തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ ടീമുകളുടെ വിഭാഗത്തിൽ ചെൽസി മാനേജർ തോമസ് ടൂഷലും സ്ത്രീകളുടെ ഫുട്ബോളിൽ ചെൽസി പരിശീലക എമ്മ ഹെയ്സും ആണ് ഫിഫ ബെസ്റ്റ് നേടിയത്.

കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് ചെൽസിയുടെ ചുമത ഏറ്റെടുത്ത ടൂഷലിന് ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ എത്തിക്കാൻ ആയിരുന്നു. ഇറ്റലിയെ യൂറോ കപ്പിൽ ജേതാക്കൾ ആക്കി എങ്കിലും മാഞ്ചിനിക്ക് ഈ പുരസ്കാരം ഇത്തവണ ലഭിച്ചില്ല എന്നത് വിമർശനങ്ങൾ ഉയർത്തിയേക്കും. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ആയിരുന്നു മാഞ്ചിനിക്കും ടൂഷലും ഒപ്പം അവസാന മൂന്നിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ രണ്ട് സീസണിലും ക്ലോപ്പ് ആയിരുന്നു ഫിഫ ബെസ്റ്റ് മികച്ച പരിശീലകൻ പുരസ്കാരം നേടിയത്.
20220118 001154
ചെൽസിയുടെ പരിശീലക എമ്മ ഹെയ്സ് ഏറ്റവും മികച്ച വനിതാ പരിശീലക ആയി മാറി. ചെൽസിക്ക് ഒപ്പം എമ്മ ഹെയ്സ് ഈ കഴിഞ്ഞ സീസണിൽ പ്രാദേശിക ട്രെബിൾ നേടിയിരുന്നു. ഇംഗ്ലണ്ടിലെ മൂന്ന് വലിയ കിരീടങ്ങളും ചെൽസി വനിതാ ടീമയിരുന്നു നേടിയത്.

Previous articleപുഷ്കാസ് പുരസ്കാരം ലമേലയുടെ അത്ഭുത റബോണ ഗോളിന്
Next articleഇത് ലെവൻഡോസ്കി കാലം!! മെസ്സിയുടെ കോപയും മറികടന്ന് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറായി ലെവൻഡോസ്കി!!