ഫുട്ബോൾ ലോകത്ത് വലിയ ക്ലബുകളുടെ കണക്കില്ലാത്ത പണം ഒഴുക്കിനെ തടഞ്ഞിരുന്ന നിയമമായ ഫിനാഷ്യൽ ഫെയർ പ്ലേ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് യുവേഫ. ഈ നിയമത്തിനെതിരെ പലപ്പോൾ ആയി ഉയരുന്ന പരാതി കണക്കിലെടുത്താൻ യുവേഫ ഈ നിയമം ഉപേക്ഷിക്കുന്നത്. പകരം പുതിയ നിയമം കൊണ്ടു വരും. എന്നാൽ പുതിയ നിയമത്തിൽ പണം ചിലവഴിക്കുന്നതിന് ക്ലബുകൾക്ക് വലിയ നിയന്ത്രണം ഉണ്ടായിരിക്കില്ല.
ഫിനാൻഷ്യൽ ഫെയർ പ്ലേ ഒഴിവാക്കുന്നത് പി എസ് ജി, മാഞ്ചസ്റ്റർ സിറ്റി, ചെൽസി പോലുള്ള സമ്പന്ന ക്ലബുകൾക്ക് നല്ല വാർത്ത ആകും. ഇവർ വലിയ ട്രാൻസ്ഫറുകളിലൂടെ കൂടുതൽ ശക്തരാകുന്നത് വരും സീസണുകളിൽ കാണാൻ സാധിക്കും. പി എസ് ജിയെ ഒക്കെ പോലെ പല ക്ലബുകളും ഉയർന്നു വരാനും ഈ നിയമം പോയാൽ സാധ്യത ഉണ്ട്. എന്നാൽ പണം ഇല്ലാത്ത ക്ലബുകൾക്ക് യുവേഫയുടെ ഈ നീക്കം വലിയ തിരിച്ചടി ആകും. അവർക്ക് വലിയ ടീമുകളോടുള്ള അന്തരം കൂടാനും ചെറിയ ക്ലബുകൾ നഷ്ടത്തിലേക്ക് കൂപ്പ് കുത്താനുമുള്ള സാഹചര്യങ്ങൾ ഉടലെടുക്കും.