“റൊണാൾഡോയും പിർലോയും അടുത്ത സീസണിലും യുവന്റസിൽ ഉണ്ടാകും”

20210324 205404
- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടും എന്നുള്ള അഭ്യൂഹങ്ങളെ തള്ളി യുവന്റസ് ഇതിഹാസവും ഇപ്പോൾ ക്ലബിന്റെ വൈസ് പ്രസിഡന്റുമായ പാവെൽ നെദ്വെദ് പറഞ്ഞു. റൊണാൾഡോയെ തൊടാൻ ആരെയും അനുവദിക്കില്ല. റൊണാൾഡോ ഈ ക്ലബിന്റെ നെടുംതൂണാണെന്നും റൊണാൾഡോയെ നിലനിർത്തും എന്നും നെദ്വെദ് പറഞ്ഞു. പിർലോയിൽ തങ്ങൾക്ക് വിശ്വാസം ഉണ്ട് എന്നും അദ്ദേഹം അടുത്ത സീസണിലും യുവന്റസ് പരിശീലകനായി ഉണ്ടാകുമെന്നും നെദ്വെദ് പറഞ്ഞു.

കഴിഞ്ഞ ദിവസം യുവന്റസ് ക്ലബ് പ്രസിഡന്റും ഈ വാക്കുകൾ തന്നെ പറഞ്ഞിരുന്നു. അഭ്യൂഹങ്ങളിൽ യാഥാർത്ഥ്യമില്ല എന്നും ക്ലബ് റൊണാൾഡോയിലും പിർലോയിലും സന്തുഷ്ടരാണെന്നും ആണ് ഈ രണ്ടു പേരുടെയും പ്രസ്താവനകൾ വ്യക്തമാക്കുന്നത്. എന്നാൽ പിർലോയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ആരാധകരിൽ ഒരു വലിയ വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

Advertisement