പോർച്ചുഗീസ് ഫോർവേഡ് ആയ ജോവോ ഫെലിക്സ് അൽ നസറുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടു. ഇതോടെ റിയാദിൽ ദേശീയ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഫെലിക്സ് വീണ്ടും ഒന്നിക്കും. 2019-ൽ ബെൻഫിക്കയിൽ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് €127.7 ദശലക്ഷം യൂറോയുടെ കൈമാറ്റത്തിന് ശേഷം “അടുത്ത വലിയ താരം” എന്ന് വിശേഷിപ്പിക്കപ്പെട്ട ഫെലിക്സിന്റെ കരിയർ ബാഴ്‌സലോണ, ചെൽസി, എസി മിലാൻ എന്നിവിടങ്ങളിലെ മോശം പ്രകടനങ്ങൾക്ക് ശേഷം താളം തെറ്റിയിരുന്നു.
വലിയ കഴിവുകളുണ്ടായിട്ടും, പോർച്ചുഗൽ വിട്ടതിന് ശേഷം ഒരു സീസണിലും ഇരട്ട അക്ക ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ പോർച്ചുഗീസ് പരിശീലകൻ ജോർജ് ജീസസിൻ്റെ കീഴിൽ ഫെലിക്സിന് തന്റെ പഴയ പ്രഭാവം വീണ്ടെടുക്കാൻ കഴിയുമെന്നാണ് അൽ നസർ പ്രതീക്ഷിക്കുന്നത്.
ൽഫെലിക്സിന് പ്രതിവർഷം 10 ദശലക്ഷം ഡോളർ ലഭിക്കും.