മിഥുൻ രക്ഷകനായി, FC ഷൂട്ടേഴ്സ് കൂരാച്ചുണ്ട് സെമി ഫൈനലിൽ

- Advertisement -

36 മത് ഫാ: ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണെമെന്റിൽ കരുത്തരായ യുവധാര അരീക്കോടിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ 4 ന് എതിരെ 5 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോനാ വികാരി ഫാ ജോസഫ് വാമറ്റത്തിൽ കളിക്കാരെ പരിചയപ്പെട്ടു.

കളിയുടെ ആദ്യ പകുതിയുടെ 16 ആം മിനിറ്റിൽ ഗോകുലം FC യുടെ താരമായ താഹിർ സമാൻ ആണ് FC ഷൂട്ടേഴ്സിന് വേണ്ടി ഗോൾ സ്ക്കോർ ചെയ്തത്. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച അരീക്കോട് ഒരു ഗോൾ തിരിച്ചടിച്ച് സമനില നേടി. പല ഘട്ടത്തിലും കളി പരുക്കനാവുകയും റഫറി നാസർ പലതവണ മഞ്ഞ കാർഡ് കാണിക്കേണ്ടിയും വന്നു.

തുടർന്ന് മികച്ച നീക്കങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞങ്കിലും ഗോളു മാത്രം അകന്നു നിന്നു. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരം ആരാധകരുടെ ആവേശം മുൾമുനയിൽ എത്തിച്ചു. FC ഷൂട്ടേഴ്സിന് വേണ്ടി വല കാക്കാൻ ഇറങ്ങിയത് കേരള ടീം ഗോൾകീപ്പർ ആയ മിഥുൻ ആയിരുന്നു. മിഥുന്റെ തകർപ്പൻ സേവിലൂടെയാണ് FC ഷൂട്ടേഴ്സ് സെമി ഫൈനലിലേക്ക് കടന്നത്. ശനിയാഴ്ച്ച നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ശക്തരായ ജനത കരിയാത്തുംപാറയായിട്ടാണ് FC ഷൂട്ടേഴ്സിന്റെ അടുത്ത മത്സരം.

ആദ്യ സെമിയിൽ ഇന്ന്
ഹോക്കർ UAE x MSR തലയാട്.

Advertisement