എഫ് സി ഗോവ ഐ എസ് എൽ സീസണായുള്ള ഹോം ജേഴ്സി പുറത്ത് വിട്ടു

എഫ്‌ സി ഗോവ 2022-23 സീസണിലേക്കുള്ള തങ്ങളുടെ ഔദ്യോഗിക ഹോം ജേഴ്‌സി പുറത്തിറക്കി. ക്ലബ്ബിന്റെ ആരാധകർക്കായി സമർപ്പിച്ചു കൊണ്ടാണ് ജേഴ്സി ഗോവ ഇന്ന് അവതരിപ്പിച്ചത്. ഫട്ടോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മടങ്ങി എത്തുന്ന ആരാധകർക്ക് വേണ്ടി ജേഴ്സി സമർപ്പിക്കുന്നതായി ക്ലബ് അറിയിച്ചു. ഗോവയുടെ സ്ഥിരം ഓറഞ്ച നിറത്തിൽ ആണ് ജേഴ്സി ഡിസൈൻ. പരിശീലകൻ കാർലോസ് പെനയുടെ കീഴിൽ പുതിയ സീസണായി ഒരുങ്ങുന്ന ഗോവ ഇത്തവണ ഫോമിലേക്ക് മടങ്ങി വരാൻ ആകുമെന്ന പ്രതീക്ഷയിലാണ്.