മുംബൈ സിറ്റി ഡൂറണ്ട് കപ്പ് ഫൈനലിൽ, ഇഞ്ച്വറി ടൈമിൽ പിറന്ന ഗോളിൽ മൊഹമ്മദൻസിനെ വീഴ്ത്തി

Img 20220914 200454

ഡൂറണ്ട് കപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ടീമായി മുംബൈ സിറ്റി മാറി. ഇന്ന് ടൂർണമെന്റിന്റെ സെമി ഫൈനലിൽ മൊഹമ്മദൻസിനെ ഏക ഗോളിന് പരാജയപ്പെടുത്തി കൊണ്ടാണ് മുൻ ഐ എസ് എൽ ചാമ്പ്യന്മാർ ഡൂറണ്ട് കപ്പ് ഫൈനലിലേക്ക് കടന്നത്‌. ഇഞ്ച്വറി ടൈമിൽ ആയിരുന്നു മുംബൈ സിറ്റിയുടെ ഗോൾ വന്നത്.

ഡൂറണ്ട് കപ്പ്

ആദ്യ പകുതിയിലും കളിയുടെ 90 മിനുട്ട് വരെയും ഒരു ടീമിനും ഇന്ന് ഗോൾ നേടാൻ ആയിരുന്നില്ല. അവസാനം 91ആം മിനുട്ടിൽ കളി എത്തി നിൽക്കെ ബിപിൻ ആണ് മുംബൈ സിറ്റിക്ക് ജയം നൽകിയത്‌. ചാങ്തെയുടെ പാസിൽ നിന്ന് ലഭിച്ച അവസരമാണ് ബിപിൻ ലക്ഷ്യത്തിൽ എത്തിച്ചത്.

നാളെ നടക്കുന്ന ബെംഗളൂരു എഫ് സിയും ഹൈദരാബാദ് എഫ് സിയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും മുംബൈ സിറ്റ് ഫൈനലിൽ നേരിടുക.