എഫ് എ കപ്പ് : യുണൈറ്റഡിന് ജയം

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച ജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് യുണൈറ്റഡ്‌ ചാംപ്യൻഷിപ് ക്ലബ്ബായ ഡെർബി കൻഡ്രി യെയാണ് യുണൈറ്റഡ്‌ തോൽപിച്ചത്.

പരിക്ക് മാറി റൊമേലു ലുകാകു യുണൈറ്റഡ്‌ നിരയിൽ തിരിച്ചെത്തിയെങ്കിലും ആദ്യ ഇലവനിൽ കളിചില്ല. മികിതാര്യൻ ആദ്യ ഇലവനിൽ ഇടം നേടി. മാർകസ് രാഷ്ഫോർഡാണ് സ്‌ട്രൈക്കർ റോളിൽ കളിച്ചത്. ആദ്യ പകുതിയിൽ പക്ഷെ മാഞ്ചെസ്റ്ററിന് ഡെർബി പ്രധിരോധം മറികടക്കാനായില്ല. രണ്ടാം പകുതിയിൽ മികിതാര്യന്റെ പകരം ലുകാകുവിനെ ഇറക്കിയ മൗറീഞ്ഞോ 67 ആം മിനുട്ടിൽ മാറ്റയെയും കളത്തിൽ ഇറക്കി. പക്ഷെ ഗോൾ കണ്ടെത്താൻ അവർക്കായില്ല. മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ മികച്ച ഫോമിലുള്ള ലിംഗാർഡ് യുണൈറ്റഡിന് 84 ആം മിനുട്ടിൽ ലീഡ് സമ്മാനിച്ചത്. 90 ആം മിനുട്ടിൽ ലുകാകുവും ഗോൾ നേടിയതോടെ യുണൈറ്റഡ്‌ ജയം ഉറപ്പിക്കുകയായിരുന്നു.

ജയത്തോടെ അടുത്ത റൌണ്ട് ഉറപ്പിച്ച യുണൈറ്റഡിന്റെ എതിരാളികളെ ഇന്നും നാളേയുമായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷം മാത്രമേ അറിയാൻ സാധിക്കൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅരങ്ങേറ്റത്തിൽ ഗോളടിച്ച് വാൻ ഡയ്ക്ക്, ലിവർപൂളിന് ജയം
Next articleഎവർട്ടന് ഇനി പുതിയ സ്‌ട്രൈക്കർ