എവർട്ടന് ഇനി പുതിയ സ്‌ട്രൈക്കർ

എവർട്ടൻ ആക്രമണ നിരയിലേക്ക് പുതിയ സ്‌ട്രൈക്കർ എത്തി. ബേസിക്താസ് താരം സെങ്ക് ടോസുൻ ആണ് ഇനി എവർട്ടന്റെ ആക്രമണ നിരയെ നയിക്കുക. തുർക്കി ദേശീയ താരം കൂടിയായ ടോസുൻ നാലര വർഷത്തെ കരാറിലാണ് ഗൂഡിസൻ പാർക്കിൽ എത്തുന്നത്. 26 കാരനായ താരം തുർക്കിക്കായി 25 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 27 മില്യൺ പൗണ്ടിനാണ് താരം എവർട്ടനിലേക്ക് എത്തുന്നത്.

റൊമേലു ലുകാകു ക്ലബ്ബ് വിട്ട ശേഷം എവർട്ടൻ സാൻഡ്രോ റമിറസിനെ ടീമിൽ എത്തിച്ചെങ്കിലും താരത്തിന് തിളങ്ങാനായിരുന്നില്ല. ടോസുൻ എത്തുന്നതോടെ സ്‌ട്രൈക്കർ റോളിൽ കാൽവർട്ട് ലെവിനൊപ്പം പുതിയ പങ്കാളി കൂടെയാവും. ഈ സീസണിൽ ബേസിക്താസിനായി 14 ഗോളുകൾ നേടിയ താരം പ്രീമിയർ ലീഗിലെ കരുത്തിന് അനുസരിച്ച സ്‌ട്രൈകറായാണ് എവർട്ടൻ പരിശീലകൻ സാം അല്ലാഡെയ്‌സ് കാണുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎഫ് എ കപ്പ് : യുണൈറ്റഡിന് ജയം
Next articleവില്യംസണ് ശതകം, 315 റണ്‍സ് നേടി കീവികള്‍