വീണ്ടും ജയിക്കാനാവാതെ സ്പർസ്, എഫ് എ കപ്പിൽ സമനില മാത്രം

എഫ് എ കപ്പിൽ സൗത്താംപ്ടനെ നേരിട്ട മൗറീഞ്ഞോയുടെ സ്പർസിന് കേവലം സമനില മാത്രം. ഇതോടെ കളി റീപ്ലെ കളികേണ്ടി വരും എന്ന് ഉറപ്പായി. ഇരു ടീമുകളും ഓരോ ഗോൾ നേടിയ മത്സരത്തിൽ വൈകി വഴങ്ങിയ ഗോളാണ് സ്പർസിന് വിനയായത്. ഇനി സ്പർസിന്റെ മൈതാനതാണ് ഇരുവരും ഏറ്റു മുട്ടുക.

ജയം മാത്രം ലക്ഷ്യമിട്ട മൗറീഞ്ഞോ ശക്തമായ ടീമിനെ തന്നെയാണ് കളത്തിൽ ഇറക്കിയത്. പക്ഷെ കാര്യങ്ങൾ അവർ പ്രതീക്ഷിച്ച പോലെ വന്നില്ല. ആദ്യ പകുതിയിൽ സോണിലൂടെ സ്പർസ് സൈന്റ്‌സ് വല കുലുക്കിയെങ്കിലും VAR ഗോൾ അനുവദിച്ചില്ല. എങ്കിലും രണ്ടാം പകുതിയിൽ സോണിലൂടെ തന്നെ 58 ആം മിനുട്ടിൽ അവർ ലീഡ് നേടി. പക്ഷെ പകരക്കാരനായി ഇറങ്ങിയ സോഫിയാൻ ബൗഫൽ സൈന്റ്‌സിന്റെ രക്ഷക്ക് എത്തി. 87 ആം മിനുട്ടിൽ ഗോൾ നേടിയ മൊറോക്കൻ താരം സൈന്റ്‌സിന് ഒരു അവസരം കൂടെ ഉറപ്പാക്കി.