എഫ് എ കപ്പിൽ സ്പർസിന്റെ തിരിച്ചു വരവ്, ഫോം തുടർന്ന് മൗറീഞ്ഞോയുടെ സംഘം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചതിന് പിന്നാലെ എഫ് എ കപ്പിലും ഫോം തുടർന്ന് സ്പർസ്. സൗത്താംപ്ടനെ റീപ്ലേ മത്സരത്തിൽ 3-2 ന് തോൽപിച്ചാണ് അവർ അടുത്ത റൌണ്ട് ഉറപ്പാക്കിയത്. പിന്നിൽ പോയ ശേഷം ശക്തമായി തിരിച്ചു വന്നാണ് അവർ ജയം ഉറപ്പിച്ചത്.

കളിയുടെ 12 ആം മിനുട്ടിൽ ജാക് സ്റ്റീഫൻസ് സമ്മാനിച്ച സെൽഫ് ഗോളിൽ സ്പർസ് ആണ് ലീഡ് എടുത്തത് എങ്കിലും 34 ആം മിനുട്ടിൽ ഷെയിൻ ലോങ് നേടിയ ഗോളിൽ സൈന്റ്‌സ് സമനില പിടിച്ചു. പിന്നീട് രണ്ടാം പകുതിയിൽ 72 ആം മിനുട്ടിൽ ഇങ്‌സ് നേടിയ മനോഹര ഗോളിൽ ലീഡ് എടുത്ത സൈന്റ്‌സ് മൗറീഞ്ഞോയെ ഞെട്ടിച്ചു എങ്കിലും 7 മിനുട്ടുകൾക്ക് ഉള്ളിൽ ലൂക്കാസ് മോറ സ്പർസിന് സമനില ഗോൾ സമ്മാനിച്ചു. പക്ഷെ 87 ആം മിനുട്ടിൽ സോണിനെ ബോക്‌സിൽ വീഴ്ത്തിയതോടെ അവർ മത്സരം കൈവിട്ടു. കിക്കെടുത്ത സോണ് അവസരം പാഴാക്കാതെ പന്ത് വലയിൽ ആക്കിയതോടെ സ്പർസ് അഞ്ചാം റൌണ്ട് ഉറപ്പാക്കി.

Advertisement