ബോറോയെ വീഴ്ത്തി, സ്പർസ് എഫ് എ കപ്പ് നാലാം റൗണ്ടിൽ

- Advertisement -

എഫ് എ കപ്പ് റിപ്ലെ മത്സരത്തിൽ മിഡിൽസ്ബ്രോയെ വീഴ്ത്തി ജോസ് മൗറീഞ്ഞോയുടെ സ്പർസ് നാലാം റൌണ്ട് പ്രവേശനം ഉറപ്പാക്കി. 2-1 നാണ് സ്പർസ് ജയിച്ചത്. നാലാം റൗണ്ടിൽ സൗത്താംപ്ടൻ ആണ് അവരുടെ എതിരാളികൾ.

ആദ്യ പകുതിയിൽ നേടിയ 2 ഗോളുകളാണ് ടോട്ടൻഹാമിന്റെ ജയം ഉറപ്പാക്കിയത്. കളി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ അവർ ലീഡ് നേടി. ബോറോ പ്രതിരോധം വരുത്തിയ പിഴവ് മുതലാക്കി ലെസൽസോ ആണ് ഗോൾ നേടിയത്. പിന്നീട് 15 ആം മിനുട്ടിൽ മധ്യനിര താരം ലമേല നേടിയ സോളോ ഗോളാണ് അവർക്ക് ലീഡ് രണ്ടാക്കി ഉയർത്താൻ സഹായകമായത്. രണ്ടാം പകുതിയിൽ 83 ആം മിനുട്ടിൽ സേവിയ്യയിലൂടെ ബോറോ ഒരു ഗോൾ മടക്കിയെങ്കിലും സമനില ഗോൾ നേടാൻ അവർക്കായില്ല. ഇന്നത്തെ ജയത്തോടെ 4 മത്സരങ്ങൾ നീണ്ട വിജയം ഇല്ലാഴ്മ അവസാനിപ്പിക്കാനും മൗറീഞ്ഞോക്ക് സാധിച്ചു.

Advertisement