മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് കിരീടത്തിനും അരികെ!!

ബ്രൈറ്റൺ ആഞ്ഞ് പൊരിതി എങ്കിലും അതൊന്നും മതിയായിരുന്നില്ല മാഞ്ചസ്റ്റർ സിറ്റിയെ തടയാൻ. ഇന്ന് വെംബ്ലിയിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഒരൊറ്റ ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റണെ മറികടന്നത്. മത്സരത്തിന്റെ നാല മിനുട്ടിൽ ആയിരുന്നു സിറ്റിയുടെ ഗോൾ വന്നത്. സിറ്റി ജീസുസിലൂടെ തുടക്കത്തിൽ തന്നെ ഗോൾ നേടിയപ്പോൾ മത്സരം സിറ്റിക്ക് എളുപ്പത്തിൽ ജയിക്കാൻ ആകുന്ന ഒന്നാകും എന്നാണ് തോന്നിപ്പിച്ചത്.

എന്നാൽ അങ്ങനെ എളുപ്പമാക്കാൻ ബ്രൈറ്റൺ തയ്യാറായില്ല. മത്സരത്തിന്റെ അവസാന നിമിഷം വരെ പൊരുതി നിൽക്കാൻ ബ്രൈറ്റണായി. ജയത്തോടെ ഫൈനലിൽ എത്തിയ മാഞ്ചസ്റ്റർ സിറ്റി നാലു കിരീടവും നേടാം എന്ന തങ്ങളുടെ ലക്ഷ്യത്തിനൊപ്പം തന്നെ സഞ്ചരിക്കുകയാണ്. ഫൈനലിൽ വോൾവ്സിനെയോ വാറ്റ്ഫോർഡിനെയോ ആകും മാഞ്ചസ്റ്റർ സിറ്റി നേരിടുക.