പാണ്ടിക്കാട് സെമിയിൽ ഫിഫയെ സമനിലയിൽ പിടിച്ച് അൽ ശബാബ്

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിലെ ആദ്യ സെമി പോരാട്ടം സമനിലയിൽ. ഇന്ന് നടന്ന ആദ്യ സെമി പോരാട്ടത്തിൽ ഫിഫാ മഞ്ചേരിയും അൽ ശബാബും ആയിരുന്നു ഏറ്റുമുട്ടിയത്. മത്സരത്തിൽ ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഫിഫാ മഞ്ചേരിക്ക് വിജയമില്ലാത്ത രണ്ടാം മത്സരമാണിത്. നാളെ പാണ്ടിക്കാട് സെവൻസിലെ രണ്ടാം സെമിയിൽ മെഡിഗാഡ് അരീക്കോട് ഉഷാ തൃശ്ശൂരിനെ നേരിടും.