എഫ് എ കപ്പ് ഫൈനലിൽ കെപ ചെൽസിക്കായി വല കാക്കും

20210513 222601

ചെൽസി എഫ് എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയെ നേരിടുമ്പോൾ വല കാക്കുന്നത് കെപ ആയിരിക്കും. മെൻഡി ആണ് ചെൽസിയുടെ ഇപ്പോഴത്തെ ഒന്നാം ഗോൾ കീപ്പർ ആണെങ്കിലും കെപ എഫ് എ കപ്പ് ഫൈനലിൽ കളിക്കും എന്ന് പരിശീലകൻ ടൂഹൽ പറഞ്ഞു. കെപ ഫൈനലിൽ കളിക്കാൻ അർഹിക്കുന്നുണ്ട് എന്ന് ടൂഹൽ പറഞ്ഞു. മെൻഡി വന്നതു മുതൽ അദ്ദേഹമാണ് ചെൽസിയുടെ ഒന്നാം നമ്പർ എങ്കിലും എഫ് എ കപ്പിൽ കെപ ആയിരുന്നു വല കാത്തു വന്നിരുന്നത്.

കെപ ഫൈനലിൽ കളിക്കും എന്നതു കൊണ്ടാണ് ഇന്നലെ ആഴ്സണലിനെതിരെ കളിച്ചത് എന്ന് ടൂഹൽ പറഞ്ഞു. ഫൈനലിനു മുമ്പ് ഒരു മത്സരം കളിക്കാൻ കെപയെ അനുവദിക്കുക എന്നായിരുന്നു ഇന്നലത്തെ ഉദ്ദേശം എന്നും അദ്ദേഹം പറഞ്ഞു. ആഴ്സണലിന് എതിരെ കെപയ്ക്ക് നിർഭാഗ്യമായിരുന്നു എന്നും ടൂഹൽ പറഞ്ഞു. ഈ ശനിയാഴ്ച ആണ് എഫ് എ കപ്പ് ഫൈനൽ നടക്കുന്നത്.

Previous articleബയോ-ബബിളിലെ ജീവിതം എളുപ്പമല്ല – മിസ്ബ ഉള്‍ ഹക്ക്
Next article“എഫ് എ കപ്പിൽ ചരിത്രം കുറിക്കൽ ആണ് ലക്ഷ്യം”