“എഫ് എ കപ്പിൽ ചരിത്രം കുറിക്കൽ ആണ് ലക്ഷ്യം”

20210512 001800

ഈ ആഴ്ച ലെസ്റ്റർ സിറ്റി എഫ് എ കപ്പ് ഫൈനലിൽ ചെൽസിയെ നേരിടാൻ ഇരിക്കുകയാണ്. ഇതുവരെ എഫ് എ കപ്പ് കിരീടം നേടാത്ത ടീമാണ് ലെസ്റ്റർ സിറ്റി. അതുകൊണ്ട് തന്നെ ഈ ടീമിമുമായി ചരിത്രം കുറിക്കലാണ് തന്റെ ലക്ഷ്യം എന്ന് ലെസ്റ്റർ പരിശീലകൻ റോഡ്ജസ് പറയുന്നു. എഫ് എ കപ്പ് ഫൈനൽ കളിക്കാൻ ലെസ്റ്റർ എന്തു കൊണ്ട് അർഹിക്കുന്നുണ്ട് എന്നും അതുകൊണ്ട് തന്നെ ചരിത്രം സൃഷ്ടിക്കാൻ ആകുമെന്നാണ് വിശ്വാസം എന്നും റോഡ്ജസ് പറഞ്ഞു.

ഇത്ര കാലവും എഫ് എ കപ്പ് ഫൈനൽ കണ്ടുകൊണ്ടിരുന്നവരാണ് നമ്മളൊക്കെ എന്നും അത്തരം ഒരു ഫൈനലിലേക്ക് 50 കൊല്ലത്തിനിടയിൽ ആദ്യമായി ലെസ്റ്ററിനെ നയിക്കുന്നതിൽ താൻ അഭിമാനം കൊള്ളുന്നു എന്നും റോഡ്ജസ് പറഞ്ഞു. രണ്ട് തവണയാണ് ലെസ്റ്റർ ഇതിനു മുമ്പ് എഫ് എ കപ്പ് ഫൈനലിൽ എത്തിയത്. രണ്ടു തവണയും കിരീടം നേടാൻ അവർക്ക് ആയിരുന്നില്ല. 2016ൽ ഏവരെയും ഞെട്ടിച്ച് പ്രീമിയർ ലീഗ് കിരീടം നേടിയ ലെസ്റ്ററിന് ഒരു കിരീടം കൂടെ തന്നെയാകും ശനിയാഴ്ച വെംബ്ലിയിൽ ലക്ഷ്യം.

Previous articleഎഫ് എ കപ്പ് ഫൈനലിൽ കെപ ചെൽസിക്കായി വല കാക്കും
Next articleലക്ഷ്യം 6-7 ഫാസ്റ്റ് ബൗളര്‍മാരുടെ സ്ക്വാഡ്, റൊട്ടേഷന്‍ പോളിസി ഉപകാരപ്പെടും – ഓട്ടിസ് ഗിബ്സണ്‍