എഫ്.എ കപ്പ് ഫൈനൽ ഓഗസ്റ്റ് 1ന് നടക്കും

Photo:Twitter/@ManCity

കൊറോണ വൈറസ് ബാധ മൂലം നിർത്തിവെച്ച എഫ്.എ കപ്പ് മത്സരങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ച് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. ഇത് പ്രകാരം എഫ്.എ കപ്പ് ഫൈനൽ മത്സരങ്ങൾ ഓഗസ്റ്റ് 1ന് നടക്കുമെന്നും ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. എന്നാൽ  അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുക.

കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് എഫ്.എ കപ്പിന്റെ ക്വാർട്ടർ ഫൈനൽ മുതലുള്ള മത്സരങ്ങളാണ് നിർത്തിവെച്ചത്. പുതിയ ഫിക്സ്ചറുകൾ പ്രകാരം ജൂൺ 27-28 തിയ്യതികളിൽ എഫ്.എ കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. സെമി ഫൈനൽ മത്സരങ്ങൾ ജൂലൈ 11-12 തിയ്യതികളിലാവും നടക്കുക. അതെ സമയം ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലാണോ നടക്കുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും ഉണ്ടായിട്ടില്ല. സെമി ഫൈനൽ മത്സരങ്ങളും ഫൈനലും നേരത്തെ നിഷ്പക്ഷ വേദിയായ വെംബ്ലിയിലാണ് നടന്നുകൊണ്ടിരുന്നത്.

എഫ്.എ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ലെസ്റ്റർ സിറ്റി ചെൽസിയെയും നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിൽ യൂണൈറ്റഡിനെയും ഷെഫീൽഡ് യുണൈറ്റഡ് ആഴ്‌സണലിനേയും നോർവിച്ച മാഞ്ചസ്റ്റർ യൂണൈറ്റഡിനെയും നേരിടും.

Previous article“അടുത്ത ലാ ലീഗ സീസൺ സെപ്റ്റംബർ 12ന് ആരംഭിക്കും”
Next articleജൂണിൽ വീണ്ടും ടെന്നീസ് തിരിച്ചു വരവിനു ഒരുങ്ങി ആന്റി മറെ