ഇന്നലെ നോർവിചും ടോട്ടൻഹാമും തമ്മിൽ നടന്ന എഫ് എ കപ്പ് മത്സരത്തിന് അവസാനം കണ്ടത് നാടകീയ രംഗങ്ങൾ. ടോട്ടൻഹാം മിഡ്ഫീൽഡറായ എറിക് ഡയർ ഗ്യാലറിയിലേക്ക് ചാടി കയറി ഒരു ആരാധകനെ നേരിട്ടത് ആണ് വിവാദമായിരിക്കുന്നത്. ഇന്നലെ നോർവിച് സിറ്റിയോട് പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ സ്പർസ് അടിയറവ് പറഞ്ഞിരുന്നു. ടോട്ടൻഹാമിന്റെ പ്രകടനത്തിൽ നിരാശയാർന്ന് ആരാധകരിൽ ഒരാൾ ഗ്യാലറിയിൽ ഉള്ള എറിക് ഡയറിന്റെ സഹോദരന് എതിരെ തിരിഞ്ഞതും അമ്മയെ അസഭ്യം പറഞ്ഞതുമാണ് പ്രശ്നങ്ങളിലേക്ക് എത്തിച്ചത്.
മത്സര ശേഷം ഗ്യാലറിയിലേക്ക് ചാടിക്കയറിയ ഡയർ ആരാധകർക്ക് ഇടയിലൂടെ കുതിച്ച് ആരാധകനെ നേരിടുകയായിരുന്നു. ആരാധകനോട് രോഷത്തോടെ പെരുമാറിയ ഡയറെ സുരക്ഷാ ഉദ്യോഗസ്ഥർ ബല പ്രയോഗിച്ച് മാറ്റേണ്ടി വന്നു. ഡയർ ചെയ്തത് സ്വാഭാവിക പ്രതികരണം ആണെന്നും എന്നാൽ പ്രൊഫഷണൽസ് അങ്ങനെ ചെയ്യാൻ പാടില്ല എന്നും ജോസെ മൗറീനോ മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
https://twitter.com/FutbolBible/status/1235343128065953792?s=19