കാല്‍പാദത്തിനേറ്റ് പരിക്ക്, ഇന്ത്യന്‍ പരമ്പര സ്റ്റെയിനിനു നഷ്ടമാകും

കേപ് ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം പരിക്കേറ്റ് പിന്മാറിയ ഡെയില്‍ സ്റ്റെയിനിനു ഇന്ത്യന്‍ പരമ്പര നഷ്ടമാകുമെന്ന് വാര്‍ത്ത. കാല്പാദത്തിനേറ്റ് പരിക്ക് താരത്തിനെ 6 ആഴ്ചയോളം കളത്തിനു പുറത്ത് ഇരുത്തുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. കേപ് ടൗണ്‍ ടെസ്റ്റിലും പരമ്പരയിലും ഇനി ദക്ഷിണാഫ്രിക്കയ്ക്ക് സ്റ്റെയിനിന്റെ സേവനം ലഭ്യമാവില്ല. രണ്ടാം ദിവസം ചായയ്ക്ക് തൊട്ടുമുമ്പാണ് താരത്തിനു പരിക്കേറ്റ് പിന്മാറേണ്ടി വന്നത്.

ആശുപത്രിയിലെത്തിയ ശേഷം സ്കാനിനു വിധേയനായ സ്റ്റെയിന്‍ കഴിഞ്ഞ നവംബറിനു ശേഷം ആദ്യമായാണ് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെന്നൈയ്ക്ക് ബാറ്റിംഗ് കോച്ചായി മൈക്കല്‍ ഹസ്സി
Next articleഎഫ് എ കപ്പ്, സിറ്റിക്ക് മികച്ച ജയം