കഷ്ടപ്പെട്ട് ചെൽസി എഫ് എ കപ്പ് നാലാം റൗണ്ടിൽ. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ അവസാന മിനുട്ടുകളിൽ 9 പേരായി ചുരുങ്ങിയ ചെൽസി പെനാൽറ്റി ഷൂട്ഔട്ടിലൂടെയാണ് നോർവിച്ചിനെ മറികടന്ന് അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടിയത്. ഇരു ടീമുകളും 1-1 ന് പിരിഞ്ഞതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. പക്ഷെ പിന്നീടുള്ള 30 മിനുട്ടും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെ മത്സരം പെനാൽറ്റിയിലേക്ക് നീളുകയായിരുന്നു. 5-3 ന് പെനാൽറ്റി സ്വന്തമാക്കി ചെൽസി അടുത്ത റൗണ്ടിലേക്ക് പ്രവേശനം ഉറപ്പാക്കി. ജയിച്ചെങ്കിലും ചെൽസിയുടെ ആക്രമണത്തിലെ പിഴവുകൾ തുറന്നു കാട്ടുന്ന പ്രകടനമായിരുന്നു ഇന്നത്തേത്.
അവസാന ലീഗ് മത്സരം കളിച്ച ടീമിൽ 9 മാറ്റങ്ങളുമായാണ് കോണ്ടേ ചെൽസിയെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇറക്കിയത്. ബാത്ശുവായി, അമ്പാടു, കെന്നഡി അടക്കമുള്ളവർ ആദ്യ ഇലവനിൽ ഇടം നേടി. ആദ്യ പകുതിയിൽ ചെൽസി മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയിൽ 55 ആം മിനുട്ടിൽ കെനടിയുടെ പാസ്സ് ഗോളാക്കി ബാത്ശുവായി ചെൽസിക്ക് ലീഡ് സമ്മാനിച്ചു. തുടർന്ന് നോർവിച്ചിനും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ചെൽസിയും മികച്ച പ്രതിരോധം അവർക്ക് തടസമായി. പക്ഷെ ചെൽസി ജയം ഉറപ്പിച്ചു നിൽക്കെ കളി തീരാൻ സെക്കന്റുകൾ ബാക്കിനിൽക്കെ ജെയിംസ് ലെവിസിലൂടെ നോർവിച് സമനില കണ്ടെത്തിയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ രണ്ടാം പകുതിയിൽ രണ്ടാം മഞ്ഞകാർഡ് കണ്ട് പെഡ്രോയും, തന്നെ ബുക് ചെയ്ത റഫറിയോട് തർകിച്ചതിന് മൊറാത്തയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എക്സ്ട്രാ ടൈമിലും ഇരു ടീമുകളും വിജയ ഗോൾ കണ്ടെത്താൻ പരാജയപ്പെട്ടതോടെ മത്സരം പെനാൽറ്റിയിലേക്ക് നീണ്ടു. നോർവിച്ചിന് ആദ്യ പെനാൽറ്റി പിഴച്ചതോടെ 5 പെനാൽറ്റികളും ഗോളാക്കി ചെൽസി ജയം ഉറപ്പിക്കുകയായിരുന്നു. ന്യൂ കാസിലാണ് അടുത്ത റൗണ്ടിൽ ചെൽസിയുടെ എതിരാളികൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial