എഫ് എ കപ്പിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ പോര്

Newsroom

എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് ഒരു വലൊയ പോരാട്ടം ആണ് നടക്കുന്നത്. ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും ആണ് നേർക്കുനേർ വരുന്നത്. ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വലിയ രണ്ട് ക്ലബുകൾ നേർക്കുനേർ വരുമ്പോൾ തീപ്പാറും എന്ന് ഉറപ്പാണ്.

മാഞ്ചസ്റ്റർ 24 03 16 19 10 19 323

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുൻതൂക്കം നൽകുമെങ്കിലും ലിവർപൂളിന്റെ ഇപ്പോഴത്തെ ഫോം അവരെ ഫേവറിറ്റ്സ് ആക്കുന്നു. സലാ കൂടെ പൂർണ്ണ ഫിറ്റ്നസിൽ എത്തിയത് ലിവർപൂളിനെ അവരുടെ പൂർണ്ണ ശക്തിയിലേക്ക് തിരികെയെത്തിച്ചിട്ടുണ്ട്. യൂറോപ്പ ലീഗിൽ വലിയ വിജയം നേടിയാണ് ലിവർപൂൾ ഈ മത്സരത്തിലേക്ക് എത്തുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫോം പ്രവചനാതീതമാകും. സ്ഥിരത കണ്ടെത്താൻ ഇനിയും ടെൻ ഹാഗിന്റെ ടീമിനായിട്ടില്ല. റാസ്മസ് ഹൊയ്ലുണ്ട്,മഗ്വയർ, വാൻ ബിസാക, മൗണ്ട് എന്നിവർ പരിക്ക് മാറി എത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ആശ്വാസം നൽകും. ഹൊയ്ലുണ്ടും മഗ്വയറും ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരം സോണി ലൈവിൽ തത്സമയം കാണാം.