ശ്രദ്ധ ലോകകപ്പിൽ മാത്രം, ഏജന്റുമായി സംസാരിച്ചിരിട്ടില്ല : ജാവോ ഫെലിക്‌സ്

Joaofelix

പോർച്ചുഗൽ യുവതാരത്തിന്റെ അത്ലറ്റികോ മാഡ്രിഡിലെ ഭാവിക്ക് മുകളിൽ ഇരുൾ മൂടിക്കെട്ടുന്നതിനിടെ ക്ലബ്ബ് മാറ്റത്തെ കുറിച്ചുള്ള സൂചനകൾ നൽകി ജാവോ ഫെലിക്‌സ്. സ്വിറ്റ്സർലന്റുമായുള്ള വിജയം ശേഷം സംസാരിക്കുകയായിരുന്നു താരം. താൻ നിലവിൽ ലോകകപ്പിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത് എന്ന് പറഞ്ഞ താരം ക്ലബ്ബിലെ തന്റെ ഭാവിയെ കുറിച്ച് ഏജന്റുമായി സംസാരിച്ചിട്ടില്ലെന്നും പറഞ്ഞു. അതിനെ കുറിച്ചു സംസാരിക്കാൻ ഏജന്റ് ആഗ്രഹിക്കുന്നില്ല എന്നും കൂട്ടിച്ചേർത്തത് താരം കൂടുമാറ്റം തന്നെയാണ് ഉദ്ദേശിച്ചത് എന്ന് കരുതേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ദിവസം സംസാരിച്ച അത്ലറ്റികോ മാഡ്രിഡ് സിഈഒ ഗിൽ മാരിനും താരത്തിന്റെ ട്രാൻസ്ഫറിനെ പറ്റിയുള്ള സൂചനകൾ നൽകിയിരുന്നു എന്നതാണ് കാര്യങ്ങൾ ചൂടുപിടിപ്പിക്കുന്നത്. “ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീക്കങ്ങളിൽ ഒന്നായിരുന്നു ഫെലിക്സിനെ എത്തിച്ചത്. അദ്ദേഹം ലോകോത്തര താരം ആണെന്ന് തന്നെ ആയിരുന്നു ഞങ്ങളുടെ വിലയിരുത്തൽ. എന്നാൽ നിലവിൽ കോച്ചുമായുള്ള ബന്ധവും മത്സര സമയവും പരിഗണിക്കുമ്പോൾ നല്ല ഓഫർ വരുന്ന മുറക്ക് ഒരു കൈമാറ്റം അസാധ്യമല്ല.” ഗിൽ തുടർന്നു, “ഫെലിക്‌സ് ടീം വിട്ടേക്കുമെന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണ്, അദ്ദേഹം ഇവടെ തുടരാൻ തന്നെയാണ് താൻ ആഗ്രഹിക്കുന്നത്. പക്ഷെ അദ്ദേഹത്തിന്റെ പദ്ധതി മറ്റൊന്നാണ്”. ഇതോടെ ജാവോ ഫെലിക്സിന്റെ കൂടുമാറ്റം വീണ്ടും ചർച്ചാ വിഷയം ആവുകയാണ്. ഒരിടക്ക് സിമിയോണിയുടെ ഇഷ്ടതാരങ്ങളിൽ ഒരാളായിരുന്ന ഫെലിക്‌സിന് പക്ഷെ അടുത്തിടെ പകരക്കരുടെ ഇടയിൽ ആയിരുന്നു അത്ലറ്റികോ മാഡ്രിഡിൽ സ്ഥാനം. പോർച്ചുഗൽ ജേഴ്‌സിയിൽ പക്ഷെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന താരത്തിന് പിറകെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം ഉണ്ട്. ആസ്റ്റ്ൻവില്ലയും അത്ലറ്റികോക്ക് മുന്നിൽ ഓഫർ വെച്ചേക്കും എന്നറിയുന്നു.