താൻ അമേരിക്കയിലേക്ക് വന്നത് എവർട്ടണ് തന്നെ വേണ്ടാത്തത് കൊണ്ടാണെന്ന് മുൻ എവർട്ടൺ ക്യാപ്റ്റൻ വെയ്ൻ റൂണി പറഞ്ഞു. “താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത് എവർട്ടണിൽ കളിക്കാൻ വേണ്ടി ആയിരുന്നു. ഞാൻ തന്റെ മികച്ച അവിടെ കൊടുത്തു എങ്കിലും ക്ലബിന് തന്നെ വേണ്ടായിരുന്നു. കഴിഞ്ഞ സീസൺ അവസാനത്തിൽ താൻ ക്ലബ് വിടുന്നതാണ് അവരുടെ സന്തോഷം എന്ന് അവർ എന്നെ അറിയിച്ചു” റൂണി പറഞ്ഞു.
എന്നാൽ എന്തിനാണ് എവർട്ടണ് തന്നോട് ക്ലബ് വിടാൻ പറഞ്ഞത് എന്നറിയില്ല ഇപ്പോഴും എന്ന് റൂണി പറഞ്ഞു. “കഴിഞ്ഞ സീസണിൽ ക്ലബിന്റെ ടോപ്സ്കോറർ ആയിരുന്നു ഞാൻ. അതു മിഡ്ഫീൽഡിൽ കളിച്ചിട്ട്. പക്ഷെ ക്ലബിന്റെ തീരുമാനം വേറെ ആയിരുന്നു.” എവർട്ടൺ വിടണം എന്ന് ഉറപ്പായപ്പോൾ മാത്രമാണ് താൻ മറ്റു അവസരങ്ങൾ നോക്കിയത് എന്നും അമേരിക്കയിലേക്ക് വരാൻ തീരുമാനിച്ചത് എന്നും റൂണി പറഞ്ഞു.
ഇപ്പോൾ അമേരിക്കൻ ക്ലബായ ഡി സി യുണൈറ്റഡിന്റെ താരമാണ് വെയ്ൻ റൂണി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial