“ഞാൻ ഇനിയേസ്റ്റയോ സാവിയോ അല്ല” – ആർതർ

- Advertisement -

ബാഴ്സലോണയുടെ പുതിയ സൈനിംഗ് ആർതർ മിലോ താൻ ഇനിയേസ്റ്റയോ സാവിയോ അല്ല എന്ന് ആരാധകരെ ഓർമ്മിപ്പിച്ചു. ഇനിയേസ്റ്റയ്ക്ക് പകരക്കാരനായാണ് ആർതർ എത്തിയത് എന്ന ചോദ്യങ്ങൾക്ക് ഉള്ള മറുപടി ആയാണ് ആർതർ ഇങ്ങനെ പറഞ്ഞത്. ഇനിയേസ്റ്റയും സാവിയും തന്റെ ആരാധനാ പാത്രങ്ങളാണെന്നും അവരുടെ കളി കണ്ടാണ് വളർന്നതെന്നും ആർതർ പറഞ്ഞു.

ഇവർ രണ്ടു പേരിൽ ആരാണ് മികച്ചതെന്ന് പറയാൻ അറിയില്ല. ഇവരുമായി താരതമ്യം ചെയ്യുന്നതിൽ സന്തോഷമുണ്ട്. പക്ഷെ താൻ അവർ രണ്ടു പേരുമല്ല എന്ന് ആർതർ പറഞ്ഞു. മിഡ്ഫീൽഡിൽ എന്ത് റോളായിരിക്കും തനിക്കെന്ന് പരിശീലകനാണ് തീരുമാനിക്കേണ്ടത് എന്നും യുവതാരം പറഞ്ഞു. നെയ്മർ, പൗളീനോ, കൗട്ടീനോ എന്നിവർ ബാഴ്സയിലേക്ക് വരാൻ പ്രചോദനം നൽകി എന്നും ആർതർ പറഞ്ഞു.

35 മില്യണാണ് ബ്രസീലിയൻ യുവതാരത്തെ ബാഴ്സലോണ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement