പുതിയ ഹോം ഗ്രൗണ്ടായ ഹിൽ ഡിക്കിൻസൺ സ്റ്റേഡിയത്തിലെ കന്നി മത്സരത്തിൽ എവർട്ടണിന് തകർപ്പൻ ജയം. ബ്രൈറ്റനെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. ഹിൽ ഡിക്കിൻസൺ സ്റ്റേഡിയത്തിലെ ആദ്യ ഗോൾ നേടി ഇലിമാൻ എൻഡിയെ ചരിത്രത്തിൽ ഇടം നേടി.

23-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷിൻ്റെ പാസ്സിൽ നിന്നാണ് ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ ജാക്ക് ഗ്രീലിഷിൻ്റെ പാസ്സിൽ ജെയിംസ് ഗാർണർ ലോംഗ് ഷോട്ടിലൂടെ എവർട്ടൻ്റെ രണ്ടാം ഗോളും നേടി. മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രീലിഷിന് കളിക്കളത്തിൽ നിന്ന് പുറത്ത് പോകുമ്പോൾ സ്റ്റാൻഡിംഗ് ഓവേഷനാണ് ലഭിച്ചത്.
ബ്രൈറ്റണിന് അനുകൂലമായി ലഭിച്ച പെനാൽട്ടി ഡാനി വെൽബെക്ക് നഷ്ടപ്പെടുത്തിയത് എവർട്ടണ് കാര്യങ്ങൾ എളുപ്പമാക്കി. ആദ്യ പകുതിയിൽ മിറ്റോമയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങിയതും തിരിച്ചടിയായി. ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിന്റെ മികച്ച പ്രകടനവും ടീമിന്റെ പ്രതിരോധവും എവർട്ടണിന് ക്ലീൻ ഷീറ്റ് നേടികൊടുത്തു.